KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രകൃതി കൃഷി വ്യാപകമാക്കണം ; ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ

കാഞ്ഞിരപള്ളി : കൈമോശം വന്നുപോയ കർഷക സംസ്കാരം വീണ്ടെടുക്കുവാൻ പ്രകൃതി കൃഷിയിലൂടെ സാധ്യമാവണമെന്നും പുതിയ കാർഷിക ഭക്ഷ്യ സംസ്കരണം രൂപപ്പെടുത്തുവാൻ ത്രിതല പഞ്ചായത്തുകൾ മുൻകൈയെടുക്കണമെന്നും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ അഭിപ്രായപ്പെട്ടു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് കർഷക ഗ്രാമസഭ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതീയ പ്രകൃതികൃഷിപദ്ധതി കാര്യക്ഷമതപരിപോഷണ പരിശീലനപരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി.ആർ.ആനുപമ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കകുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മോഹനൻ റ്റി.ജെ, ജൂബി അഷറഫ്, രത്നമ്മ രവീന്ദ്രൻ , ജയശ്രീ ഗോപിദാസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.അനിത തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!