KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാർഗിൽ വിജയ് ദിവസ് ആചരിച്ചു

തെക്കേത്തുകവല: നാഷണൽ എക്സ്സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി തെക്കേത്തുകവല യൂണിറ്റ് കാർഗിൽ വിജയ്‌ ദിവസ് ആചരണത്തിന്റെ ഭാഗമായി കൊടുങ്ങൂരിലെ യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. യൂണിറ്റ് പ്രസിഡന്റ് എ.ആർ.കുട്ടപ്പൻ നായർ പതാക ഉയർത്തി. വാഴൂർ പഞ്ചായത്ത് പ്രസിഡന്റ്‌ വി.പി.റെജി യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു.

യൂണിറ്റ് സെക്രട്ടറി കെ.ജി.ദിവാകരൻ, ജോയിന്റ്‌ സെക്രട്ടറിമാരായ അനിൽകുമാർ, ചന്ദ്രബോസ്, ട്രഷറർ ടി.കെ.സോമൻ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!