സിപിഐ(എം) കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ “കുട്ടി സ്കൂൾ ” പ്രവർത്തനം ആരംഭിച്ചു
കാഞ്ഞിരപ്പള്ളി : സിപിഐ(എം) കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഭാഗമായി “കുട്ടി സ്കൂൾ ” എന്ന പേരിൽ സാമൂഹ്യ പഠന കേന്ദ്രങ്ങൾ വിവിധ സ്ഥലങ്ങളിൽ തുടങ്ങി. കൊടുവന്താനം, ആനിത്തോട്ടം,മാനിടുംകുഴി എന്നിവിടങ്ങളിലാണ് സാമൂഹ്യ പഠന കേന്ദ്രങ്ങൾ ആരംഭിച്ചത്.
ഓൺലൈൻ വിദ്യാഭ്യാസ കാലത്ത് 8,9,10 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഗണിതം, ഇംഗ്ലീഷ്, സയൻസ് ഉൾപ്പെടെയുള്ള വിഷയങ്ങളുടെ പാഠഭാഗങ്ങളുടെ സമഗ്ര പഠനവും, സംശയദൂരികരണവും ഉൾപ്പെടെയുള്ള അക്കാദമിക് പ്രവർത്തനങ്ങളാണ് കോവിഡ് പ്രോട്ടോകോൾ പാലിച്ച്, വിദഗ്ദ്ധരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ “കുട്ടി സ്കൂളിന്റെ ” ഭാഗമായി നടക്കുക.
കൊടുവന്താനത്ത് ആരംഭിച്ച കുട്ടി സ്കൂളിന്റെ ഉദ്ഘാടനം സിപിഐ (എം) ഏരിയാ സെക്രട്ടറി കെ.രാജേഷ് നിർവഹിച്ചു. ബ്ളോക് പഞ്ചായത്തംഗം ഷക്കീല നസീർ അദ്ധ്യക്ഷയായി. ഏരിയാ കമ്മറ്റിയംഗം ഷെമീം അഹമ്മദ്, ലോക്കൽ സെക്രട്ടറി ടി കെ ജയൻ, ഡി വൈഎഫ്ഐ ജില്ലാ കമ്മറ്റിയംഗം എം.എ.റിബിൻഷാ, കെ.എം.അഷറഫ്, കെ.എസ് ഷാനവാസ്, പഞ്ചായത്തംഗം സുമി ഇസ്മായിൽ, ധീരജ് ഹരി എന്നിവർ പങ്കെടുത്തു.
ആനിത്തോട്ടത്തിൽ ആരംഭിച്ച സാമൂഹ്യ പഠന കേന്ദ്രം ഏരിയാ കമ്മറ്റിയംഗം ഷമീം അഹമ്മദ് ഉദ്ഘാടനം ചെയ്തു.ടി.കെ.ജയൻ, എം.എ.റിബിൻ ഷാ, കെ.എം.അഷറഫ്, അനിത ടീച്ചർ, ജാസർ എന്നിവർ പങ്കെടുത്തു.വിപിൻ ബി.ആർ അദ്ധ്യക്ഷനായി
മാനിടുംകുഴിയിൽ ആരംഭിച്ച സാമൂഹ്യ പഠന കേന്ദ്രം പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ. തങ്കപ്പൻ ഉദഘാടനം ചെയ്തു. ലോക്കൽ കമ്മറ്റിയംഗം എം.എം.തോമസ് അദ്ധ്യക്ഷനായി. ഷമീം അഹമ്മദ്, ടി.കെ.ജയൻ, ഇ.കെ. രാജു,ജോമോൻ തോമസ് എന്നിവർ പങ്കെടുത്തു.
