ചിറക്കടവ് പഞ്ചായത്തിൽ പരാതി പരിഹാര അദാലത്ത്
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിൽ പരാതി പരിഹാര അദാലത്ത് നടന്നു. കഴിഞ്ഞ ഒരുമാസമായി ലഭിച്ച തീർപ്പ് കൽപ്പിക്കാത്ത പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. 20 പരാതികളാണ് അദാലത്തിൽ വന്നത്. ഇതിൽ 13 എണ്ണം തീർപ്പ് കൽപ്പിച്ചു.ബാക്കി 7 എണ്ണം ഇരുവിഭാഗങ്ങളും ഹാജരാക്കത്തതിനെ തുടർന്ന് പിന്നീട് പരിഗണിക്കുന്നതിന് മാറ്റി വച്ചു.
പുരയിടത്തിന് സമീപം ഭീഷണിയായി നിൽക്കുന്ന മരങ്ങൾ സംബന്ധിച്ച പരാതികളാണ് കൂടുതലായി അദാലത്തിൽ വന്നത്. ചെന്നാക്കുന്നിൽ പ്രവർത്തിക്കുന്ന പശു ഫാംമിനെതിരെ പ്രദേശവാസികൾ മാലിന്യം പ്രശ്നം ചൂണ്ടികാണ്ടി നല്കിയ പരാതി പരിഹരിക്കാൻ വിഗദ്ധ സമിതിയെയും ചുമതലപ്പെടുത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീ സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന അദാലത്തിന് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സുമേഷ് ആൻഡ്രൂസ്, പഞ്ചായത്തംഗം ഐ.എസ്. രാമചന്ദ്രൻ, ജൂനിയർ സൂപ്രണ്ട് നോബി. എം .ഐസക്, ജീവനക്കാരായ രാജേഷ് കുമാർ പി റ്റി,ദീപു എം എന്നിവർ നേതൃത്വം നൽകി.
