KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇടക്കുന്നം സ്വദേശി യാസർ അമീൻ (26) എറണാകുളത്ത് ബൈക്ക് അപകടത്തിൽ മരണപെട്ടു

കാഞ്ഞിരപ്പള്ളി : കളമശേരിയിൽ ജിം മാസ്റ്ററായി ജോലി ചെയ്തിരുന്ന ഇടക്കുന്നം സ്വദേശിയായ യാസർ അമീൻ (26) ബൈക്കപകടത്തിൽ മരണപെട്ടു. ദേശീയ പാതയിൽ എറണാകുളം കളമശേരി എച്.എം.ടി ജംക്ഷനു സമീപം ലോറിക്കു പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികനായ യാസർ അമീൻ അപകടത്തിൽ പെടുകയായിരുന്നു.

ഇടക്കുന്നം ചാമ്പ്ലാക്കൽ ഹാരിസ് – റെഷീദ (ആബിദ, ഇടക്കുന്നം തെക്കേപുതുകോട്ട് കുടുബാംഗം) ദമ്പതികളുടെ മകനാണ് യാസർ അമീൻ.
ഭാര്യ ആയിഷ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്നു. സഹോദരങ്ങൾ : ആബിദ്, ആശ്ന.
ഖബറടക്കം ഇടക്കുന്നം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി.

error: Content is protected !!