KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പഠനച്ചെലവിന് പൊറോട്ട ഉണ്ടാക്കുന്ന വിദ്യാർഥിനിക്ക് ന്യായാധിപന്റെ സഹായം

കാഞ്ഞിരപ്പള്ളി∙ കുടുംബ വരുമാനത്തിനും പഠനച്ചെലവിനുമായി ഹോട്ടലിൽ പൊറോട്ട ഉണ്ടാക്കുന്ന എൽഎൽബി വിദ്യാർഥിനി അനശ്വരയ്ക്ക് സുപ്രീം കോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫിന്റെ സഹായം. ഇദ്ദേഹത്തിനു ലഭിച്ച പുരസ്കാരത്തുകയായ 50,000 രൂപ അനശ്വരയ്ക്കു നൽകും. തിരുവനന്തപുരം ലോ ട്രസ്റ്റിസിന്റെ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ പുരസ്കാരം ജസ്റ്റിസ് കുര്യൻ ജോസഫിന്  ഡൽഹിയിൽ  സമ്മാനിച്ചിരുന്നു. പുരസ്കാരത്തുകയായ 50,000 രൂപ  അനശ്വരയ്ക്കു നൽകണമെന്ന് അദ്ദേഹം നിർദേശിച്ചു. അനശ്വരയ്ക്കു പഠനത്തിനായി ലാപ്ടോപ് വാങ്ങാനാണ് ഈ തുക. 

ട്രസ്റ്റ് ചെയർമാൻ പി.സന്തോഷ് കുമാർ ഇന്ന് അനശ്വരയുടെ വീട്ടിലെത്തി തുക കൈമാറും. തൊടുപുഴ അൽ അസ്ഹർ കോളജിൽ അവസാന വർഷ എൽഎൽബി വിദ്യാർഥിനിയാണ് അനശ്വര. കാഞ്ഞിരപ്പള്ളി- എരുമേലി റോഡിൽ കുറുവാമൂഴി കവലയ്ക്കു സമീപം അമ്മ സുബി നടത്തുന്ന ആര്യ ഹോട്ടലിലാണ് അനശ്വര  പൊറോട്ട തയാറാക്കുന്നത്.

error: Content is protected !!