ശബരിമലയിലേക്ക് തീർഥാടകരെ വിടില്ല

പത്തനംതിട്ട: ശബരിമല തുലാമാസ പൂജാസമയത്തുള്ള തീർഥാടനം ഇത്തവണ പൂർണമായും ഒഴിവാക്കാൻ തീരുമാനം.

ബുധനാഴ്ച മുതൽ ശക്തമായ മഴ പ്രവചിക്കപ്പെട്ടതും കക്കി ഡാം തുറന്നതും കണക്കിലെടുത്താണിതെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ അടുത്തദിവസങ്ങളിൽ തീർഥാടനം അനുവദിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിലക്കലിൽ തങ്ങുന്ന തീർഥാടകരെ സുരക്ഷിതമായി മടക്കി അയക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.16-ന് വൈകീട്ടാണ് ശബരിമല നട തുറന്നത്. ആദ്യ രണ്ടുദിവസം തീർഥാടകർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. 19 മുതൽ ദർശനത്തിന് അവസരമുണ്ടാകുമെന്ന് കരുതി ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ തീർഥാടകരിൽ പലരും നിലയ്ക്കലിൽ തന്പടിച്ചിരുന്നു. 21 വരെയാണ് തുലാമാസപൂജ.

error: Content is protected !!