KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പുഴ വഴിമാറി ഒഴുകിനാല്‌ വീടുകൾ ഒഴുകിപ്പോയി

  

കൊക്കയാർ മുക്കുളംതാഴെ പുതുവേലി രാജേഷിന്റെ വീട് പ്രളയത്തിനുമുൻപ്

രാജേഷിന്റെ വീടിരുന്നയിടം

കൊക്കയാർ: പുല്ലകയാർ കരകവിഞ്ഞ് ദിശമാറി ഒഴുകി പഞ്ചായത്തിലെ മുക്കുളം താഴെ രാജേഷ് പുതുവേലി, ബേബി ഓലിക്കൽ, ഫാസിലി പെരുമ്പ്രയിൽ, മധു തവാരണയിൽ എന്നിവരുടെ വീടുകൾ പൂർണമായി ഒഴുകിപ്പോയി.

ഓലിക്കൽ ബേബിയുടെ മകൻ ഷാലറ്റ് (28) ഒഴുക്കിൽപ്പെട്ട് മരിച്ചു. വെള്ളം ഉയർന്നുവരുന്നത് കണ്ട് നിർമാണത്തിലിരുന്ന വീടിന്റെ മുകൾനിലയിൽ കയറി നിൽക്കുന്നതിനിടെയായിരുന്നു ഒഴുക്കിൽപ്പെട്ടത്.

ഉമ്മർ മുക്കോലിക്കൽ, സുകുമാരൻ കുരുവിക്കാട്ട്, ഹംസ കാരക്കാട്ട്, കുഞ്ഞുമോൻ വടക്കെമല, നജീബ് പാലക്കുന്നേൽ, ജസ്റ്റിൻ ചെമ്പകത്തിനാൽ, ആസാദ് ഞൊണ്ടൻമാക്കൽ, മൊയ്തീൻകുട്ടി കാരയ്ക്കാട്ടിൽ, അഹമ്മദ്കുട്ടി ആലസംപാട്ടിൽ എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു.

error: Content is protected !!