KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആന്റണി ചോദിക്കുന്നു; ജീവന്റെ പാതി ജീവനോടെയുണ്ടാകുമോ…

കൊക്കയാർ (മുണ്ടക്കയം ഈസ്റ്റ്)

: തന്റെ കൺമുന്നിൽ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട ഭാര്യയ്ക്ക് എന്തുസംഭവിച്ചുവെന്നറിയാതെ വിലപിക്കുകയാണ് കൊക്കയാർ ചാപ്ലാനിക്കൽ ആന്റണി (സാബു). ശനിയാഴ്ച രാവിലെ 10-നാണ് ആന്റണിയുടെ വീടിന് പിന്നിലുള്ള ആറ്റിൽ ജലനിരപ്പുയരാൻ തുടങ്ങിയത്. 

തുടർന്ന്, താനും ഭാര്യയും വീടിന് പുറത്തിറങ്ങി. മക്കൾ വീട്ടിലുണ്ടായിരുന്നില്ല. പ്രായമായ മാതാപിതാക്കളെ സുരക്ഷിതമായ സ്ഥാനത്തേക്ക്‌ ആദ്യം താൻ മാറ്റി. തിരികെവരുമ്പോൾ വീടിന്റെ പാതിയോളം വെള്ളത്തിൽ മുങ്ങിയിരുന്നു. ഒഴുക്കിൽപ്പെടാതെ ജനലിൽ പിടിച്ചുനിൽക്കുന്ന ഭാര്യ ആൻസിയെയാണ് കണ്ടത്. മുറ്റത്തേക്കിറങ്ങാൻ കഴിയാത്ത അത്ര വെള്ളമൊഴുക്ക്. 

തുടർന്ന് വടംകെട്ടി ഭാര്യയെ രക്ഷിക്കാനായി ഇറങ്ങി. എന്നാൽ, മലവെള്ളപ്പാച്ചിലിന്റെ ശക്തിയിൽ തന്റെ കൈയെത്തുംദൂരത്തുനിന്ന് ഭാര്യ ഒഴുക്കിൽപ്പെട്ടു. ഉച്ചകഴിഞ്ഞ് രണ്ടോടെ വീട് പൂർണമായും മുങ്ങി. ഉരുൾപൊട്ടലിൽ മരിച്ച മറ്റുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെടുക്കുന്ന വാർത്ത കേൾക്കുമ്പോഴും ഒഴുക്കിൽപ്പെട്ട ആൻസി എവിടെയെങ്കിലും സുരക്ഷിതമായി എത്തിയിരിക്കാനുള്ള സാധ്യതയുണ്ടോയെന്ന് ആന്റണി ചോദിക്കുന്നു. ബന്ധുക്കളും അയൽവാസികളുമെത്തി വീട് വൃത്തിയാക്കുമ്പോഴും തന്റെ ഭാര്യയുടെ എന്തെങ്കിലും വിവരം അറിയാൻകഴിയുമെന്ന ചിന്തയിലാണ് ആന്റണി.

error: Content is protected !!