KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ അയ്യപ്പഭക്തർ ശയനപ്രദക്ഷിണം നടത്തി പ്രതിഷേധിച്ചു (വീഡിയോ)

 October 22, 2018

എരുമേലി : ശബരിമലയിൽ യുവതി പ്രവേശനം നടത്തുവാൻ ശ്രമിച്ചു ആചാരവും വിശ്വാസവും തകർക്കുവാൻ സർക്കാർ പോലീസിനെ ഉപയോഗിച്ചു ശ്രമിച്ചു എന്നാരോപിച്ച് എരുമേലിയിൽ അയ്യപ്പഭക്തർ ശയനപ്രദക്ഷിണം നടത്തി പ്രതിഷേധിച്ചു. 

എരുമേലി പേട്ടക്കവലയിൽ കൊച്ചമ്പലം മുതൽ വലിയമ്പലം വരെയുള്ള റോഡിലായിരുന്നു പ്രതിഷേധം. ശബരിമല കർമസമിതി സംഘടിപ്പിച്ച പ്രതിഷേധം ബിജെപി ജില്ലാ പ്രസിഡന്റ്‌ എൻ ഹരി ഉദ്‌ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം അനിയൻ എരുമേലി, മനോജ്‌ എസ് നായർ, ഹരികൃഷ്ണൻ പേഴുംകാട്ടിൽ, സന്തോഷ് പാലമൂട്ടിൽ, വി ആർ രതീഷ്, രാജൻ പിള്ള, അമൽ കടുപ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി. 

error: Content is protected !!