KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എസ്.പി.വി.സ്‌കൂളിൽ കിഡ്‌സ് പാർക്ക് ശിലാസ്ഥാപനം

  

ചിറക്കടവ് എസ്.പി.വി.എൻ.എസ്.എസ്. യു.പി.സ്‌കൂളിൽ കിഡ്‌സ് പാർക്കിന്റെ ശിലാസ്ഥാപനം എൻ.എസ്.എസ്.യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ്. മോഹൻ നിർവഹിക്കുന്നു

ചിറക്കടവ്: എസ്.പി.വി.എൻ.എസ്.എസ്.യു.പി.സ്‌കൂളിൽ കളിമുറ്റം എന്ന പേരിൽ നിർമിക്കുന്ന കിഡ്‌സ് പാർക്കിന്റെ ശിലാസ്ഥാപനം എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ്. മോഹൻ നിർവഹിച്ചു.

സ്‌കൂളിന്റെ 65-ാം വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ. ശ്രീകുമാർ ഉദ്ഘാടനംചെയ്തു. മാനേജർ കെ.ആർ. സുരേഷ്ബാബു അധ്യക്ഷതവഹിച്ചു. എൻ.എസ്.എസ്. യൂണിയൻ സെക്രട്ടറി പി.ജി. ജയചന്ദ്രകുമാർ മുഖ്യപ്രഭാഷണം നടത്തി. 

മുൻപ്രഥമാധ്യാപിക ഡി.ഗീതാകുമാരിക്ക് യാത്രയയപ്പ് നൽകി. പഞ്ചായത്തംഗം ഉഷ ശ്രീകുമാർ, പി.ടി.എ. പ്രസിഡന്റ് അശോകൻ കുന്നത്ത്, പ്രഥമാധ്യാപകൻ ബി. കൃഷ്ണകുമാർ, പി. നിഷ, സുബി സജിത് തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!