KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തമ്പലക്കാട് എൻ.എസ്.എസ്. യു.പി.സ്കൂൾ വാർഷികം

  

തമ്പലക്കാട് എൻ.എസ്.എസ്. യു.പി.സ്കൂളിന്റെ വാർഷികം ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് ഉദ്ഘാടനം ചെയ്യുന്നു

തമ്പലക്കാട്: എൻ.എസ്.എസ്. യു.പി.സ്കൂളിന്റെ 72-ാമത് വാർഷികം ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് ഉദ്ഘാടനംചെയ്തു. മാനേജർ കെ.എൻ.ശ്രീധരൻ പിള്ള അധ്യക്ഷത വഹിച്ചു. 

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. വിരമിക്കുന്ന അധ്യാപിക എ.പി.ഉഷാകുമാരിക്ക് യാത്രയയപ്പ് നൽകി. പഞ്ചായത്തംഗങ്ങളായ ബേബി വട്ടക്കാട്, അമ്പിളി ഉണ്ണിക്കൃഷ്ണൻ, കരയോഗം സെക്രട്ടറി പ്രകാശ് ബാബു, അഖിൽ എസ്.നായർ, ഇ.ജി.അഭിലാഷ്, രഞ്ജിത്, എൽ.ജി.സുധ, ലേഖാ ജി.നായർ, രാധികാദേവി, പ്രഥമാധ്യാപിക ജി.മിനി തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!