KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മന്ത്രിയെ ഒരു നോക്ക് കാണാൻ.. ഒരു വാക്കു ചൊല്ലാൻ.. (വീഡിയോ)

 August 4, 2017 

പാറത്തോട് : സാധാരണക്കാരന് ഒരു മന്ത്രിയെ കണ്ടു സങ്കടം പറയുവാൻ സാധിക്കുമോ ..? പാവപ്പെട്ടവന് മന്ത്രി അപ്രാപ്യനോ..? 

മന്ത്രിയെ കണ്ടാൽ , ഒരു നിവേദനം കൊടുത്താൽ തന്റെ പ്രശ്ങ്ങൾ തീർത്തു തരും എന്ന വിശ്വാസത്തിലാണ് ആ വല്യമ്മച്ചി നിവേദനവുമായി പാറത്തോട് ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളിൽ എത്തിയത്. വളരെ വിഷമിച്ചു മന്ത്രി കെ ടി ജലീലിന്റെ അടുത്തെത്തിയെങ്കിലും മന്ത്രിയോട് ആവലാതി പറയുവാൻ സന്ദർഭം കിട്ടിയില്ല. പി സി ജോർജ്ജിനോട് സങ്കടം പറയുവാൻ ശ്രമിച്ചെങ്കിലും മന്ത്രിയുടെ അടുത്തേക്ക് വഴി തുറന്നില്ല .. ഒടുവിൽ മന്ത്രിയുടെ അടുത്തെത്തിയെങ്കിലും പഞ്ചായത് ഓഫിസിലെ ചില ജീവനക്കാർ, മന്ത്രിക്കൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോക്ക് സമയമായതിനാൽ വല്യമ്മച്ചിയേ മന്ത്രിയുടെ അടുത്ത് നിന്നും മാറ്റിയതോടെ നിരാശയോടെ നിറകണ്ണുകളോടെ ആ വല്യമ്മച്ചി മാറി നിന്നു, 

നിര്‍മ്മാണം പൂര്‍ത്തീകരിച്ച പാറത്തോട് ഗ്രാമപഞ്ചായത്ത് ഓഫീസ് സമുച്ചയത്തിന്റെ രണ്ടാം നിലയുടെ ഉദ്ഘാടനം നിർവഹിക്കുന്നതിന് വേണ്ടി പാറത്തോട്ടിൽ എത്തിയ മന്ത്രി കെ. ടി. ജലീലിനെ കാണുവാൻ ശ്രമിച്ച ഒരു പാവം വല്യമ്മച്ചിയുടെ നിസഹായത.. വീഡിയോ കാണുക.. 

error: Content is protected !!