പാലാ- പൊൻകുന്നം റോഡ് മോഡൽ റോഡ് ആക്കുന്ന ഹരിതതീരം പദ്ധതി ഉദ്ഘാടനം ചെയ്തു
പൊൻകുന്നം : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പാലാ- പൊൻകുന്നം റോഡിൽ ഒന്നാംമൈൽ മുതൽ പൊൻകുന്നം വരെയുള്ള റോഡിന്റെ ഇരുവശങളിലും ചെടികൾ വെച്ചുപിടിപ്പിക്കുന്ന ഹരിത തീരം പദ്ധതിക്ക് തുടക്കമായി.
ഈ മേഖലയിൽ താമസിക്കുന്ന ആളുകളുടെ സഹകരണത്തോടുകൂടി റോഡ് മോടി പിടിപ്പിച്ച് മോഡൽ റോഡ് ആക്കുന്ന പദ്ധതിക്കാണ് തുടക്കമായിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ അഡ്വ. സി. ആർ.ശ്രീകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പരിസ്ഥിതി പ്രവർത്തകനായ എസ്. ബിജുവിനും ബാബുരാജിനും ഗവ. ചീഫ് വിപ്പ് ഡോ. എൻ . ജയരാജ് ചെടികൾ കൈമാറി ഹരിതം പദ്ധതി ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, പഞ്ചായത്തംഗം ഷാക്കി സജി എന്നിവർ ആശംസകൾ അർപ്പിച്ചു ചിറക്കടവ് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. സുമേഷ് ആൻഡ്രൂസും പഞ്ചായത്തംഗം കെ.എ. എബ്രഹാമും പദ്ധതിക്ക് നേതൃത്വം നൽകും. പദ്ധതിപ്രദേശത്തെ തെരുവ് വിളക്കുകൾ പഞ്ചായത്ത് ഏറ്റെടുത്തു പ്രവർത്തനക്ഷമമാക്കുമെന്നും ഇവർ അറിയിച്ചു.