കാഞ്ഞിരപ്പള്ളി ടൗണിൽ ഗതാഗതക്കുരുക്ക് പതിവുകാഴ്ച
കാഞ്ഞിരപ്പള്ളി: ദിവസവും കാഞ്ഞിരപ്പള്ളി ടൗണിൽ മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്ക്. പഞ്ചായത്തോഫീസ് മുതൽ പൂതക്കുഴിവരെയുള്ള ഭാഗങ്ങളിലാണ് വാഹനങ്ങൾ കുരുക്കിലാകുന്നത്. തിങ്കൾ, ശനി ദിവസങ്ങളിലാണ് കുരുക്ക് കൂടുതൽ. കുരിശുങ്കൽ കവലയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ ഗതാഗതക്കുരുക്കിൽ കാർ, ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു. ഗതാഗതക്കുരുക്കിന് പരിഹാരമായി പ്രഖ്യാപിച്ച ബൈപ്പാസ് നിർമാണവും വൈകുകയാണ്.