ജനകീയ വിചാരണ യാത്ര നടത്തി
കൊക്കയാർ: അഴിമതിയിൽ കുളിച്ച കൊക്കയാർ പഞ്ചായത്ത് സമിതി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു കോണ്ഗ്രസ് കൊക്കയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ വിചാരണ യാത്ര നടത്തി. അഴങ്ങാട്ടിൽ നിന്നാരംഭിച്ച യാത്ര ഡിസിസി ജനറൽ സെക്രട്ടറി സിറിയക് തോമസ് ഉദ്ഘാനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സണ്ണി തുരുത്തിപള്ളി അധ്യക്ഷത വഹിച്ചു. സണ്ണി തട്ടുങ്കൽ, നൗഷാദ് വെംബ്ലി, ടോണി തോമസ്, ഓലിക്കൽ സുരേഷ്, അയൂബ് ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.
പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിലെ പര്യയടനത്തിന് ശേഷം വൈകുന്നേരം ഏന്തയറ്റിൽ സമാപിച്ചു. സമാപന സമ്മേളനം കഐസ്യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 9.30ന് നാരകം പുഴയിൽ നിന്നും പഞ്ചായത്താഫീസ് മാർച്ച് ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന പഞ്ചായത്താഫീസ് ധർണ കെപിസിസി ജനറൽ സെക്രട്ടറി റോയ് കെ. പൗലോസ് ഉദ്ഘാടനം ചെയ്യും.