KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കിണറ്റിൽ വീണ യുവാവിനെ ഫയർഫോഴ്സ് രക്ഷിച്ചു

കാഞ്ഞിരപ്പള്ളി : താറാവിനെ രക്ഷിക്കുവാൻ ശ്രമിക്കവെ കിണറ്റിൽ തെന്നി വീണ യുവാവിനെ കാഞ്ഞിരപ്പള്ളി അഗ്നിശമനസേന എത്തി രക്ഷിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

ആനക്കല്ല് ഇല്ലിമൂടുള്ള തോമസ് തെക്കേമുറിയുടെ 30 അടി താഴ്ചയുള്ള കിണറ്റിൽ ആണ് യുവാവ് വീണത്. പൊന്മല ചമ്പക്കരയിൽ ദീപു മാത്യു (39) ആണ് താറാവിനെ കിണറ്റിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കവെ കിണറ്റിൽ വീണത്.

കാഞ്ഞിരപ്പള്ളിയിൽ നിന്നും എത്തിയ ഫയർമാൻ സനൽ വടം കെട്ടി കിണറ്റിൽ ഇറങ്ങി യുവാവിനെ രക്ഷപെടുത്തുകയായിരുന്നു. . അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഗ്രേഡ് എ. എസ്..റ്റി.ഒ. കെ .പി ജോയ്,ഫയർമാൻമാരായ മിഥുൻ കുമാർ, റിന്റു, ദീപു, ആനന്ദ് വിജയ്, ലിപിൻ, അനു, അരവിന്ദ്, ഫയർമാൻ ഡ്രൈവർമാരായ നിസാർദീൻ, ഷാരോൺ കെ എസ്
എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികൾ ആയി .

error: Content is protected !!