KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിൽ കെ സുരേന്ദ്രന് സ്വീകരണവും, റോഡ് ഷോയും .. ആവേശകടലിൽ NDA പ്രവർത്തകർ (വീഡിയോ)

 March 30, 2019

കാഞ്ഞിരപ്പള്ളിയിൽ കെ. സുരേന്ദ്രന് സ്വീകരണവും, റോഡ് ഷോയും .. ആവേശകടലിൽ NDA പ്രവർത്തകർ (വീഡിയോ) 

കാഞ്ഞിരപ്പള്ളി : പത്തനംതിട്ട ‌ ലോക്സഭാ സ്ഥാനാർഥി കെ സുരേന്ദ്രന്റെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷനിൽ ആവേശത്തോടെ ആയിരങ്ങൾ പങ്കെടുത്തു. നൂറുകണക്കിന് ബൈക്കുകൾ പങ്കെടുത്ത റോഡ് ഷോയ്ക്കപ്പം കാഞ്ഞിരപ്പള്ളി പേട്ടകവലയിൽ എത്തിയ കെ സുരേന്ദ്രനെ ആവേശകൊടുമുടിയിലെത്തിയ ആയിരക്കണക്കിന് പ്രവർത്തകർ ജയ്‌വിളികളോടെയും പുഷ്പവൃഷ്ടിയോടെയും സമ്മേളന സ്ഥലമായ ടൗൺഹാളിലേക്കു സ്വീകരിച്ചാനയിച്ചു .

ബുധനാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ജനസംഘം ജില്ലാ സെക്രട്ടറിയായിരിക്കെ രക്തസാക്ഷിയായ പൊൻകുന്നം ശ്രീധരൻ നായരുടെ ബലി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണു കെ സുരേന്ദ്രൻ മണ്ഡലത്തിലെ പര്യടനത്തിന് തുടക്കം കുറിച്ചത് . തുടർന്ന് ചെറുവള്ളി ശ്രീദേവി ക്ഷേത്രത്തിന് സമീപത്ത് നിന്നും റോഡ് ഷോ ആരംഭിച്ച് തെക്കേത്ത് കവല , പൊൻകുന്നം വഴി കാഞ്ഞിരപ്പള്ളിയിൽ എത്തി ചേർന്നതിന് ശേഷമാണ് കൺവൻഷൻ ആരംഭിച്ചത് . നൂറുകണക്കിന് ബൈക്കുകൾ റോഡ് ഷോയിൽ പങ്കെടുത്തു. കാഞ്ഞിരപ്പള്ളിയിലെ എൻ ഡി എ പ്രവർത്തകരെ ആവേശ കൊടുമുടിയിലെത്തിച്ചുകൊണ്ടു കാഞ്ഞിരപ്പള്ളിയിലെത്തിയ കെ സുരേന്ദ്രനെ ആയിരക്കണക്കിന് പ്രവർത്തകർ ജയ്‌വിളികളോടെയും പുഷ്പവൃഷ്ടിയോടെയും സമ്മേളന സ്ഥലമായ ടൗൺഹാളിലേക്കു സ്വീകരിച്ചാനയിച്ചു .

.

കാഞ്ഞിരപ്പള്ളിയിൽ കെ. സുരേന്ദ്രന് സ്വീകരണവും, നൂറുകണക്കിന് ബൈക്കുകൾ പങ്കെടുത്ത റോഡ് ഷോയും .. ആവേശകടലിൽ NDA പ്രവർത്തകർ വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക : 

error: Content is protected !!