വികസനത്തിന് ആവശ്യമായ സ്ഥലം കണ്ടെത്തണം: എംഎൽഎ
കാഞ്ഞിരപ്പള്ളി: വികസനത്തിന് ആവശ്യമായ ഭൂമി കണ്ടെത്തിയില്ലെങ്കില്‍ കാഞ്ഞിരപ്പള്ളിയുടെ വികസന സ്വപ്നങ്ങള്‍ മുരടിക്കുമെന്ന് ഡോ.എന്‍. ജയരാജ് എംഎല്‍എ. പഞ്ചായത്തിലെ റവന്യു ഭൂമിയും പുറമ്പോക്ക് ഭൂമിയും സര്‍വേ നടത്തി കണ്ടെത്തിയില്ലെങ്കില്‍ ഭാവിയിലെ വികസന പ്രവർത്തനങ്ങൾക്ക് തടസം നേരിടും. ആവശ്യമായ ഭൂമി കണ്ടെത്തുവാന്‍ പഞ്ചായത്ത് ഭരണസമിതിയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സര്‍വേ നടത്താന്‍ തയാറാകണമെന്നും എംഎല്‍എ പറഞ്ഞു.
ഐഎച്ച്ആര്‍ഡി കോളജ്, ഫയര്സ്റ്റേഷന്, ബൈപാസ് എന്നിവയുടെ നിര്‍മാണത്തിന് തടസം സ്ഥലം ലഭിക്കാത്തതാണ്. ഐഎച്ച്ആര്‍ഡി കോളജിന് ആവശ്യമായ സ്ഥലം കഴിഞ്ഞ ഏഴ് വര്‍ഷമായി കണ്ടെത്താന്‍ കഴിയാത്തതുമൂലം കോളജ് തുടര്‍ന്ന് കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. യുജിസി നിയമപ്രകാരം കോളജിന് അഞ്ചേക്കര്‍ സ്ഥലമാണ് വേണ്ടത്. എന്നാല്‍, ഇത് കണ്ടെത്താന്‍ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. സ്ഥലം ലഭിച്ചാല്‍ കെട്ടിടം നിര്‍മിക്കുന്നതിനുള്ള ഫണ്ട് എംഎല്‍എയുടെ ഫണ്ടില്‍നിന്നു നല്കാന് തയാറാണെന്നും ജയരാജ് പറഞ്ഞു.
ഇതേ അവസ്ഥയാണ് ഫയര്‍ഫോഴ്സിന്റെയും. 45 ജീവനക്കാര്‍ ഇടുങ്ങിയ മുറിയില്‍ കഴിയാന്‍ തുടങ്ങിട്ട് കാലം ഏറെയായെന്നും ആവശ്യമായ സ്ഥലം കണ്ടെത്തിയാല്‍ ഈ വര്‍ഷത്തെ ബജറ്റില്‍ തുക വക കൊള്ളിക്കുമെന്നും എംഎല്‍എ പറഞ്ഞു. സമാന അവസ്ഥയാണ് ബൈപാസിന്റെയും. നിര്‍മാണം വൈകുവാന്‍ കാരണം സ്ഥലം വിട്ടു ലഭിക്കാത്തതാണ്.
സമാന സ്ഥിതിവിശേഷമാണ് മറ്റു പഞ്ചായത്തുകളിലും. പഴയകാലത്ത് വികസനത്തിന് സ്ഥലം നല്കാന് ആളുകള്‍ തയാറായിരുന്നെങ്കില്‍ ഇപ്പോള്‍ സ്ഥിതി വിഭിന്നമാണെന്നും എംഎല്‍എ പറഞ്ഞു