KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കേരളോത്സവം നടത്തി

പാറത്തോട്: പാറത്തോട് ഗ്രാമപഞ്ചായത്തും, കേരള സംസ്ഥാന യുജനക്ഷേമബോര്‍ഡും, വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളുടെയും സംയുക്താഭിമുഖ്യത്തില്‍ കേരളോത്സവം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡയസ് മാത്യു കോക്കാട്ടിന്റെ അധ്യക്ഷതയിൽ നടന്ന കേരളോത്സവം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കലാമത്സരങ്ങളുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് നിര്‍വ്വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം കുമാരി പി.ആര്‍ അനുപമ, കാഞ്ഞിരപ്പള്ളി ബ്ലോക്ക്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വിമല റെജി, ബ്ലോക്ക് പഞ്ചായത്തംഗം സാജന്‍ കുന്നത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിന്ധു മോഹനന്‍, ഷേര്‍ളി വര്‍ഗീസ്, ജോണിക്കുട്ടി മഠത്തിനകം, ആര്‍ട്സ് കണ്‍വീനര്‍ വിജയമ്മ വിജയലാല്‍ എന്നിവര്‍ പ്രസംഗിച്ചു.ഗ്രാമപഞ്ചായത്തംഗങ്ങളായ റ്റി.രാജന്‍, കെ.കെ ശശികുമാര്‍, സോഫി ജോസഫ്, സുമിന അലിയാര്‍, അലിയാര്‍ കെ.യു, ആന്‍റണി ജോസഫ്, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്, ഷാലിമ്മ ജെയിംസ്, സിയാദ് കെ.എ , ബീനാ ജോസഫ്, ജിജി ഫിലിപ്പ്, കെ,പി സുജീലന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനൂപ് എന്‍ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!