KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എകെജെഎം സ്കൂളിലെ ശിശുദിനാഘോഷം വർണാഭമായി..

കാഞ്ഞിരപ്പള്ളി: എ കെ ജെ എം സ്കൂളിൽ ശിശുദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എൽ.പി വിഭാഗം കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ ശിശുദിന റാലിയോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി.

വർണ്ണശബളാഭമായ ഘോഷയാത്രയിൽ കിൻഡർ ഗാർഡനിലെയും എൽ പി വിഭാഗത്തിലെയും വിദ്യാർത്ഥികൾ അണിനിരന്നു. അധ്യാപകർ വിദ്യാർഥികൾക്കു വേണ്ടി അവതരിപ്പിച്ച നാടകം “സ്വപ്നസഞ്ചാരി” കുട്ടികൾ ഏറെ ആസ്വദിച്ചു. കുട്ടികൾ നടത്തുന്ന സ്കൂൾ അസംബ്ലിയുടെ മാതൃകയിൽ അധ്യാപകർ കുട്ടികളായി പരിപാടികൾ അവതരിപ്പിച്ചത് കുട്ടികളെ ഏറെ സന്തോഷിപ്പിച്ചു.

പ്രിൻസിപ്പാൾ ഫാ, അഗസ്റ്റിൻ പീടികമല എസ് ജെ, സ്റ്റാഫ് സെക്രട്ടറി എം എൻ സുരേഷ് ബാബു, വൈസ് പ്രിൻസിപ്പാൾ മാരായ ജെയിംസ് പി ജോൺ , ജോജോ ജോസഫ് , കോ ഓർഡിനേറ്റർമാരായ മായാ മാത്യു, രേണു സെബാസ്റ്റ്യൻ , സുപ്രഭാകുമാരി എന്നിവർ ശിശുദിന പരിപാടികൾക്ക് നേതൃത്വം നൽകി.

error: Content is protected !!