KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 2022 കാഞ്ഞിരപ്പള്ളിയിൽ ഡിസംബർ 6, 7, 8, 9 തീയതികളിൽ.. നാനൂറിൽ അധികം സ്‌കൂളുകളിൽ നിന്നായി അയ്യായിരത്തി അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും ..

കാഞ്ഞിരപ്പള്ളി : കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 2022 ഡിസംബർ ആറ്, ഏഴ്, എട്ട്, ഒൻപത് തീയതികളിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് ഹയർസെക്കന്ററി സ്കൂൾ, സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ , എ.കെ.ജെ.എം ഹയർ സെക്കന്ററി സ്കൂൾ, എൻ.എച്ച്.യു.പി.സ്കൂൾ, പേട്ട ഗവൺമെന്റ് ഹൈസ്കൂൾ, മൈക്ക ഇംഗ്ളീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിലായി നടക്കും.

യു.പി ഹൈസ്ക്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങളിൽ നിന്നായി 5534 വിദ്യാർത്ഥികൾ നാലു ദിവസത്തെ കലോത്സവത്തിൽ പങ്കെടുക്കും.
1804 ആൺകുട്ടികളും 3730 പെൺകുട്ടികളും കലോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്.യു.പി.വിഭാഗത്തിൽ 171 സ്കൂളുകളും ഹൈസ്കൂൾ വിഭാഗത്തിൽ 154 ഉം , ഹയർസെക്കന്ററി വിഭാഗത്തിൽ 113 സ്കൂളുകളും കലോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്.
സംസ്കൃതോത്സവം യു.പി. വിഭാഗത്തിൽ 66 , ഹൈസ്കൂൾ വിഭാഗത്തിൽ 17 സ്കൂളുകളും പങ്കെടുക്കും.അറബി കലോത്സവത്തിൽ യു.പി. വിഭാഗത്തിൽ 13 ഉം ഹൈസ്കൂൾ വിഭാഗത്തിൽ നാലും സ്കൂളുകളും പങ്കെടുക്കുന്നുണ്ട്.

error: Content is protected !!