KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഹർത്താലില്ല, പകരം ഗാന്ധിയൻ മാതൃക നടപ്പിലാക്കുവാൻ കോൺഗ്രസ് ..

എരുമേലി : ഇനി ഒരു ഹർത്താലും ആഹ്വാനം ചെയ്യില്ല എന്ന കെപിസിസിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ പൂഞ്ഞാർ നിയോജക മണ്ഡലം കമ്മറ്റി. സമരങ്ങൾക്ക് ഗാന്ധിയൻ മാതൃക അവലംബിക്കണമെന്ന് എരുമേലിയിൽ ചേർന്ന നേതൃ യോഗം ആവശ്യപ്പെട്ടു.

ജില്ലാ ക്യാമ്പ് എരുമേലിയിൽ നടത്തുവാൻ യോഗം തീരുമാനിച്ചു. നിയോജക മണ്ഡലം കമ്മറ്റി ചെയർമാൻ ഷെഹിം വിലങ്ങുപാറ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ റോയ് കപ്പലുമാക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ പ്രസാദ് കൊണ്ടൂപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. പുതു വർഷ കലണ്ടർ, ഡയറി എന്നിവയുടെ ഔപചാരിക ഉത്ഘാടനം ജില്ലാ സെക്രട്ടറി കെ വിജയകുമാർ നിർവഹിച്ചു. നേതാക്കളായ ടി വി ജോസഫ്, ബിനു മറ്റക്കര, സലിം കണ്ണങ്കര, നാസർ പനച്ചി, രത്നമ്മ, സി യു അബ്‌ദുൾ കരിം, ലത്തീഫ്, കാസിം കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!