KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബി.ജെ.പി. പദയാത്ര നടത്തി

കാഞ്ഞിരപ്പള്ളി: പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേയും കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുകയാണെന്നും ആരോപിച്ച് ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് കെ.വി. നാരായണന്റെ നേതൃത്വത്തിൽ പദയാത്ര നടത്തി.

ഒന്നാംദിവസം പദയാത്ര മണിമലയിൽ ബി.ജെ.പി. മധ്യമേഖല അധ്യക്ഷൻ എൻ. ഹരി ഉദ്ഘാടനംചെയ്തു.
സമാപന സമ്മേളനം എസ്.സി. മോർച്ച സംസ്ഥാന സെക്രട്ടറി രമേശ് കാവിമറ്റം ഉദ്ഘാടനംചെയ്തു. രണ്ടാംദിവസം പൊൻകുന്നത്തുനിന്ന് ആരംഭിച്ച പദയാത്ര ബി.ജെ.പി. മധ്യമേഖല ഉപാധ്യക്ഷൻ വി.എൻ. മനോജ് ഉദ്ഘാടനംചെയ്തു. കാഞ്ഞിരപ്പള്ളിയിൽ നടത്തിയ സമാപന സമ്മേളനം ബി.ജെ.പി. ന്യൂനപക്ഷമോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് ഉദ്ഘാടനംചെയ്തു.

മണ്ഡലം വൈസ് പ്രസിഡന്റ് സിന്ധു സോമൻ അധ്യക്ഷതവഹിച്ചു. യോഗത്തിൽ വി.ആർ. ദീപു, അഡ്വ. വൈശാഖ് എസ്.നായർ, അമ്പിളി ഉണ്ണികൃഷ്ണൻ, ജെ.എസ്. ജോഷി, ജയപ്രകാശ്, എസ്. രാജേഷ്, വിഷ്ണു വിനോദ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!