പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഇടക്കുന്നം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 74.78 ശതമാനം പോളിങ്

കാഞ്ഞിരപ്പള്ളി. പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഇടക്കുന്നം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 74.78 ശതമാനം പോളിങ്. രണ്ടു ബൂത്തുകളിലായി മൊത്തം 1038 വോട്ടർമാരിൽ ഒന്നാം ബൂത്തിൽ 489 പേരും രണ്ടാം ബൂത്തിൽ 549 പേരും വോട്ടുരേഖപ്പെടുത്തി.
സി.പി.ഐ അംഗത്തിന് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നു നടന്ന ഉപതെരഞ്ഞെടുപ്പിൽ ജോസിന അന്നാ ജോസ് (സി.പി.ഐ) മിനി സാം വർഗീസ് (കോൺഗ്രസ് ), ഫിലോമിന ബേബി ( എസ്.ഡി.പി.ഐ) എന്നിവരാണ് മത്സരിച്ചത്. മൂന്നുപേരും വിജയ പ്രതീക്ഷയിലാണ്.

ബുധനാഴ്ച രാവിലെ 10 ന് ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാളിലാണ് വോട്ടെണ്ണൽ

error: Content is protected !!