KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇടക്കുന്നത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്

ഇടക്കുന്നം : ഇടക്കുന്നത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ പാലമ്പ്ര സ്വദേശി ചന്ദ്രവിലാസത്തിൽ മുരളീധരൻ (40) അപകട നില തരണം ചെയ്തു. കാഞ്ഞിരപ്പള്ളി മേരി ക്യുൻസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുരളീധരന് 36 സ്റ്റിച്ചുകൾ വേണ്ടിവന്നു.

കന്നുകാലി ഫാമിന്റെ അടുത്ത് നിന്നിരുന്ന മുരളീധരന്റെയും സുഹൃത്തുക്കളുടെയും നേരെ അപ്രതീക്ഷിതമായി തോട്ടത്തിൽ നിന്നും പാഞ്ഞെത്തുകയായിരുന്നു. ഓടി രക്ഷപെടുവാൻ ശ്രമിച്ച മുരളീധരന്റെ പിന്നിൽ കാട്ടുപോത്ത് ഇടിക്കുകയും, ഇടിയുടെ ശക്തിയിൽ കല്ലിന്റെ മുകളിലേക്ക് തെറിച്ചു വീഴുകയും, കല്ല് നെറ്റിയിൽ ഇടിച്ചു പരിക്കേൽക്കുകയുമായിരുന്നു . ഒപ്പമുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. .നെല്ലിക്കുന്നിൽ ടോമി, പ്ലാപ്പള്ളി ജോബിൻ എന്നിവരാണ് ഓടി രക്ഷപ്പെട്ടത്..

കഴിഞ്ഞ ദിവസം കിണറ്റിൽ വീണ കാട്ടുപോത്തിനെ രക്ഷിച്ച ശേഷം അവിടെ തന്നെ ഓടിച്ചു വിടുകയായിരുന്നു. ആ കാട്ടുപോത്താണ് വീണ്ടും ആക്രമിച്ചതെന്ന് സംശയിക്കുന്നു.

error: Content is protected !!