KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഏഷ്യാനെറ്റിനെതിരെ ഡിവൈഎഫ് ഐ നേതൃത്വത്തിൽ ജനകീയ സദസ് സംഘടിപ്പിച്ചു.

കാഞ്ഞിരപ്പള്ളി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് അഭിമുഖം തയ്യാറാക്കി അതിൽ പഴയ ശബ്ദം കൂട്ടി ചേർത്ത് വ്യാജ വാർത്ത നിർമ്മിച്ച് പ്രചരിപ്പിച്ചു എന്ന ആരോപണം നേരിടുന്ന , ഏഷ്യാനെറ്റിനെതിരെ ഡിവൈഎഫ് ഐ നേതൃത്വത്തിൽ ജനകീയ സദസ് സംഘടിപ്പിച്ചു.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയം ബസ് സ്റ്റാൻഡ് മൈതാനിയിൽ സംഘടിപ്പിച്ച സദസ് ജില്ലാ സെക്രട്ടറി ബി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് അഡ്വ.എം.എ.റിബിൻ ഷാ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മറ്റിയംഗം അർച്ചനാ സദാശിവൻ, ബ്ലോക്ക് സെക്രട്ടറി ബി.ആർ. അൻഷാദ്, ജില്ലാ കമ്മറ്റിയംഗം കെ.ആർ.സെയ്ൻ,റിനോഷ് രാജേഷ്, പി.ആർ. അനുപമ, ജിതിന് എം ജയൻ എന്നിവർ സംസാരിച്ചു.

error: Content is protected !!