KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജോജോയുടെ കുടുംബത്തിന് ആശ്വാസം പകർന്ന് ഉമ്മൻചാണ്ടി

ഇളങ്ങുളം: കഴിഞ്ഞദിവസം അന്തരിച്ച, എലിക്കുളം പഞ്ചായത്ത് 14-ാം വാർഡിലെ വിജയി ജോജോ ചീരാംകുഴിയുടെ കുടുംബത്തിന് ആശ്വാസം പകർന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സന്ദർശനം. ഇളങ്ങുളം ചീരാംകുഴി വീട്ടിൽ ബുധനാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് ഉമ്മൻചാണ്ടി എത്തിയത്. 

ജോജോയുടെ അമ്മ ത്രേസ്യാമ്മ ജോസഫ്, ഭാര്യ മറിയമ്മ, മകൾ ഡോ.ടെസ്‌ല മരിയ ജിയോ എന്നിവരെ അദ്ദേഹം ആശ്വസിപ്പിച്ചു. വോട്ടെടുപ്പ് കഴിഞ്ഞതോടെ കോവിഡ് ബാധിതനായി ജോജോ ആശുപത്രിയിലായതാണ്. അതിനാൽ ഗ്രാമപ്പഞ്ചായത്തംഗമായി സത്യപ്രതിജ്ഞ ചെയ്യാനായില്ല. പിന്നീട് കോവിഡ് ഫലം നെഗറ്റീവായെങ്കിലും മറ്റ് ശാരീരികപ്രശ്‌നങ്ങളുണ്ടായിരുന്നതിനാൽ അത് ഗുരുതരമായി മരിക്കുകയായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!