ഞള്ളമറ്റം എലൈറ്റ് ലൈബ്രറി ആന്റ് ഫാർമേഴ്സ് ക്ലബ്ബിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി : 1967-ൽ വിജയകരമായി പ്രവർത്തനരാംഭിച്ച് 55 വർഷം പൂർത്തീകരിച്ച എലൈറ്റ് ലൈബ്രറി ആന്റ് ഫാർമേഴ്സ് ക്ലബ്ബിനു വേണ്ടി ജില്ലാ പഞ്ചായത്ത് നിർമ്മിച്ച്‌ നൽകിയ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഞള്ളമറ്റം ലൈബ്രറി അങ്കണത്തിൽ ഗവ:ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജെസ്സി ഷാജന്റെ പരിശ്രമഫലമായാണ് പുതിയ മന്ദിരം നിർമ്മിച്ചത് .

1967-ൽ വിജയകരമായി പ്രവർത്തനരാംഭിച്ച എലൈറ്റ് ലൈബ്രറി 55 വർഷം പൂർത്തീകരിച്ച എലൈറ്റ് ഫാർമേഴ്സ് ക്ലബ്ബ് പ്രദേശത്തെ . കർഷകർക്കും പൊതുജനങ്ങൾക്കും ഒട്ടേറെ ഉപകാരപ്രദമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് . ജില്ലാ പഞ്ചായത്തംഗം ജെസ്സി ഷാജൻ, ഗ്രാമപഞ്ചായത്ത് പ്രവാസന്റ് കെ ആർ തങ്കപ്പൻ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, പി.എൻ . സോജൻ , ജോർജ് സെബാസ്റ്റ്യൻ, ജോളി മടുക്കക്കുഴി, കെ ആർ അനുപമ, റിജോ വാളാന്തറ തുടങ്ങിയവർ പ്രസംഗിച്ചു .

error: Content is protected !!