ഐക്യദാർഢ്യവുമായി എസ്.എൻ.ഡി.പി.യോഗം
പുഞ്ചവയൽ: ഐക്യ മലയരയ മഹാസഭ പുഞ്ചവയലിൽ ആരംഭിച്ച സ്ഥിരം സമരപ്പന്തലിലേക്ക് ഐക്യദാർഢ്യവുമായി പുഞ്ചവയൽ എസ്.എൻ.ഡി.പി. യോഗം പ്രവർത്തകരും. പുഞ്ചവയൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് പി.ഡി.ജോൺ അധ്യക്ഷത വഹിച്ചു.
എസ്.എൻ.ഡി.പി. പുഞ്ചവയൽ ശാഖായോഗം പ്രസിഡന്റ് കെ.എൻ.വിജയൻ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഐക്യ മലയരയ മഹാസഭ സംസ്ഥാന ട്രഷറർ കെ.എൻ.പദ്മനാഭൻ, ശ്രീ ശബരീശ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. വി.ജി.ഹരീഷ് കുമാർ, മല അരയ യുവജന സംഘടന ജനറൽ സെക്രട്ടറി പ്രൊഫ. നന്ദകിഷോർ, പി.വി.ബിജുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.