KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

യാത്രക്കിടെ ഓട്ടോറിക്ഷയുടെ മുകളിൽ തെങ്ങ് വീണ് രണ്ടുപേർ ക്ക് പരുക്കേറ്റു.

മുണ്ടക്കയം : ഓടിക്കൊണ്ടിരുന്ന ഓട്ടോയുടെ മുകളിലേക്ക് തെങ്ങ് വീണ് രണ്ടുപേർക്ക് പരുക്ക്. വണ്ടൻപതാൽ സ്വദേശിയായ ഓട്ടോ ഡ്രൈവർ കളത്തിൽ സുനിൽ വിജയൻ , യാത്രക്കാരി വണ്ടൻപതാൽ അറത്തിൽ ഷെറിൻ എന്നിർവക്കാണ് പരിക്കേറ്റത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 തോടു കൂടി വരിക്കാനിക്ക് സമീപമാണ് അപകടമുണ്ടായത്. വണ്ടൻപതാലിൽ നിന്നും മുണ്ടക്കയത്തേക്ക് വന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്.
റോഡിന്റെ വശത്ത് നിന്നും ഉണങ്ങിയ തെങ്ങ് ഒടിഞ്ഞ് ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീഴുകയായിരുന്നു.
അപകടത്തിൽ വാഹനം പൂർണമായും തകർന്നു. അപകടത്തിൽ പെട്ടവരെ നാട്ടുകാരുടെ നേതൃത്വത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!