KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചേനപ്പാടി ഭാഗത്ത് ഭൂമിയുടെ ഉള്ളിൽ നിന്നും മുഴക്കവും, ചെറിയ പ്രകമ്പനവും..

കാഞ്ഞിരപ്പള്ളി : ചേനപ്പടിയിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചര മുതൽ രണ്ടുമൂന്ന് തവണ ഭൂമിയുടെ ഉള്ളിൽ നിന്നും മുഴക്കവും, ചെറിയ പ്രകമ്പനവും അനുഭവപെട്ടതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ് . കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തും, മണിമല, കറുകച്ചാൽ, എരുമേലി ഭാഗങ്ങളിലും അസാധാരണമായ പ്രകമ്പനം അനുഭവപ്പെട്ടതായി നിരവധിപേർ അറിയിച്ചു.

ഭൂമിയുടെ ഉള്ളിൽ നിന്നും തോട്ട പൊട്ടുന്നതുപോലെയുള്ള ശബ്ദമാണ് കേട്ടതെന്നും., തുടർന്ന് കാലിൽ തരിതരിപ്പും ഉണ്ടായി എന്ന് അനുഭവസ്ഥർ പറഞ്ഞു.ചേനപ്പാടി ലക്ഷംവീട് കോളനി പ്രദേശത്ത് അസാധാരണമായ ശബ്ദം കേട്ടതോടെ, ജനങ്ങൾ പരിഭ്രാന്തരായി വീടിന് വെളിയിൽ കഴിയുകയാണ്

വിവരം അടിയന്തരമായി ജില്ലാ ഭരണകൂടത്തെയും,ദുരന്തനിവാരണ വിഭാഗത്തെയും, ജില്ലാ ജിയോളജി വിഭാഗത്തെയും അറിയിച്ചിട്ടുണ്ട് എന്നും അടുത്ത ദിവസം (30.05.2023) രാവിലെ ജിയോളജി വിദഗ്ധർ സ്ഥലത്തെത്തി ആവശ്യമായ വിദഗ്ധ പരിശോധനകൾ നടത്തുന്നതാണ് എന്നും പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു

error: Content is protected !!