KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മാലിന്യമുക്തം നവകേരളം സ്ഥാപനതല ശുചീകരണം നടത്തി

പാറത്തോട്: സംസ്ഥാന സർക്കാർ  പ്രഖ്യാപിച്ചിട്ടുള്ള  മാലിന്യമുക്തം നവകേരളം  പദ്ധതിയുടെ ഭാഗമായി പാറത്തോട് ഗ്രാമപഞ്ചായത്ത് ഓഫീസും, പരിസരവും, ഘടകസ്ഥാപനങ്ങളും  പരിസരങ്ങളും വൃത്തിയാക്കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്   ജിജി ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ  യോഗം പഞ്ചായത്ത് പ്രസിഡന്‍റ് വിജയമ്മ വിജയലാല്‍ ഉദ്ഘാടനം ചെയ്തു. 

സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ജോണിക്കുട്ടി മഠത്തിനകം, സോഫി ജോസഫ്, ബീനാ ജോസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ  കെ.കെ ശശികുമാര്‍,ഡയസ് കോക്കാട്ട്, സിന്ധു മോഹനന്‍, ജോസിന അന്ന ജോസ്, റ്റി.രാജന്‍ ,സുമിന അലിയാര്‍, അലിയാര്‍ കെ.യു,  ആന്‍റണി ജോസഫ്, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്,ഷേര്‍ലി വര്‍ഗീസ്, ഷാലിമ്മ ജെയിംസ്, സിയാദ് കെ.എ  , കെ,പി സുജീലന്‍ ,  സെക്രട്ടറി  അനൂപ്  എന്‍., ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!