എരുമേലിയിൽ ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ വീണ് വീടുകൾ തകർന്നു.

എരുമേലി: ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ വീണ് വീടുകൾ തകർന്നു. നേർച്ചപ്പാറ വാർഡിൽ കവുംങ്ങുംകുഴി ഭാഗത്ത് ഇലന്തൂർ ദേവസ്യ തോമസ്, ഇരുമ്പൂന്നിക്കര നിവാസികൽ ആയ ബിജു, രവീന്ദ്രൻ എന്നിവരുടെ വീടുകൾ ആണ് മരങ്ങൾ ഒടിഞ്ഞുവീണ് വീണ് തകർന്നത്.

കവുങ്ങുംകുഴിയിൽ ദേവസ്യയുടെ വീടിന് മുകളിലേയ്ക്ക് പ്ലാവ് കടപുഴകി വീഴുകയായിരുന്നു. മേൽക്കൂര പൂർണമായും തകർന്നെങ്കിലും വീട്ടുകാർ പരിക്ക് ഏൽക്കാതെ രക്ഷപെട്ടു. ഇരുമ്പൂന്നിക്കരയിലും മരങ്ങൾ വീണ് വീടുകൾ ഭാഗികമായി തകർന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞു പെയ്ത കനത്ത കാറ്റിലും മഴയിലും ആണ് വ്യാപക നാശനഷ്ടം സംഭവിച്ചത്. നേർച്ചപ്പാറയിൽ നാശ നഷ്ടം സംഭവിച്ചർക്ക് സർക്കാരിൽ നിന്നും നഷ്ടപരിഹാരം നൽകണം എന്ന് വാർഡ് മെമ്പർ ഷാനവാസ് പുത്തൻവീട്ടിൽ ആവശ്യപ്പെട്ടു.

error: Content is protected !!