KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പഴയപള്ളിയിലെ ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായി.

കാഞ്ഞിരപ്പള്ളി: സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിലെ ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായി. എട്ടുനോമ്പാചരണത്തിനും പരിശുദ്ധ മാതാവിന്‍റെ പിറവിത്തിരുനാളിനും ഒരുക്കമായി എല്ലാ ദിവസവും വൈകുന്നേരം 6.15നാണ് ജപമാല പ്രദക്ഷിണം നടക്കുന്നത്. തിരികളും മുത്തുകുടകളുമായി ആയിരക്കണക്കിന് ആളുകളാണ് ജപമാല പ്രദക്ഷിണത്തിന് പങ്കെടുക്കുന്നത്.  

ഫാ. വർഗീസ് പരിന്തിരിക്കൽ, ഫാ. ആൻഡ്രൂസ് പേഴുംകാട്ടിൽ, ഫാ. ജെയിംസ് മുളഞ്ഞനാനിക്കൽ, ഫാ. ഇമ്മാനുവേൽ മങ്കന്താനം എന്നിവർ നേതൃത്വം  നൽകി.

ഞായർ  രാവിലെ 11.30ന് സെന്‍റ് ഡൊമിനിക്സ് കത്തീഡ്രലിൽ നിന്ന് പഴയപള്ളിയിലേക്ക് മരിയൻ തീർഥാടനം നടക്കും. തുടർന്ന് മാർ ജോസ് പുളിക്കൽ സന്ദേശം നൽകും. വൈകുന്നേരം 4.30ന് സീറോ മലബാർ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ്  അലഞ്ചേരി വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.

error: Content is protected !!