പെനുവേൽ ആശ്രമത്തിലെ വാഹനം അപകടത്തിൽ പെട്ടു.

കാഞ്ഞിരപ്പള്ളി: തമ്പലക്കാട് റോഡിൽ മാനിടംകുഴി  പാലത്തിനു സമീപം ജീപ്പ്  തലകീഴായി മറിഞ്ഞ് അപകടം. തമ്പലക്കാട് പെനുവേൽ ആശ്രമത്തിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ജീപ്പ് ജീപ്പ് ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

തമ്പലക്കാട് പെനുവൽ ആശ്രമത്തിൽ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് വരികയായിരുന്നു ബൊലേറോ ജീപ്പ് . മാനിടംകുഴി പാലത്തിൽ വച്ച് മറ്റൊരു വാഹനത്തെ മറികടക്കവേ മാനിടംകുഴി ഭാഗത്ത് നിന്നും കേറിവന്ന പിക്കപ്പ് ലോറിയിൽ ഇടിക്കാതിരിക്കുവാൻ വെട്ടിച്ചതോടെ ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് വട്ടം പറയുകയായിരുന്നു. അപകടത്തിൽ ജീപ്പിന്റെ മുൻഭാഗം തകർന്നു .

അപകടം കണ്ട് ബ്രേക്ക് ചെയ്ത മറ്റൊരു കാറിന്റെ  പിറകിൽ ബൈക്കിടിച്ച് കാറിനും ചെറിയ കേടുപാട്  സംഭവിച്ചു.

error: Content is protected !!