ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ നടത്തി.

മുണ്ടക്കയം: വിജയപുരം രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയും സെന്റ് മേരീസ് പള്ളിയിലെ പീപ്പിൾസ് ഡവലപ്പ്മെന്റ് കമ്മിറ്റിയും സംയുക്തമായി സൺഡേ സ്കൂൾ കുട്ടികൾക്കു വേണ്ടി ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി. ഇടവക വികാരി ഫാ: ടോം ജോസ് അദ്ധ്യക്ഷത വഹിച്ചു.

വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രീജ മോഹൻ ക്ലാസെടുത്തു.സെക്രട്ടറി ചാർലി കോശി, ആനിമേറ്റർ റോസ് ജോൺ, പി.ഡി.സി കമ്മിറ്റി അംഗങ്ങളായ സൂസമ്മ വർഗീസ്, മാത്തുക്കുട്ടി കണിയാംതറ, സെബാസ്റ്റ്യൻ ആന്റണി, രാജൻ വലിയപാടത്ത് എന്നിവർ പ്രസംഗിച്ചു

error: Content is protected !!