KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബൈക്ക് ഓട്ടോയിൽ ഇടിച്ച് പോലീസുകാരന് പരുക്ക്

എരുമേലി : കൊരട്ടി ജങ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന പോലിസുകാരൻ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഓട്ടോയിൽ ഇടിച്ച് പോലീസുകാരന് പരുക്കേറ്റു. ബൈക്കിൽ സഞ്ചരിച്ച കടുത്തുരുത്തി പോലിസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലിസ് ഓഫിസർ അഭിലാഷ് (40) ന്റെ കാലിന് അപകടത്തിൽ പരുക്കേറ്റു. എരുമേലി സർക്കാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇദ്ദേഹത്തെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിയന്ത്രണം തെറ്റിയ ബൈക്ക് പ്രധാന പാതയിൽ വെച്ച് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ബൈക്ക് ഇടിച്ചതിന്റെ ആഘാതത്തിൽ ഓട്ടോറിക്ഷ റോഡിന്റെ എതിർവശത്തെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. ഓട്ടോയിൽ സഞ്ചരിച്ചവർക്ക്‌ നിസാര പരുക്കേറ്റു.

അടിയന്തിരമായി ശൗചാലയത്തിൽ പോകേണ്ട സ്ഥിതി വന്നപ്പോൾ അടുത്തെങ്ങും സൗകര്യം ഇല്ലാത്തതിനാൽ ഡി,ടി.പി.സി.യുടെ പിൽഗ്രിം സെന്ററിലെ ശൗചാലയത്തിൽ ഡ്യൂട്ടിയിലുള്ള സ്പെഷ്യൽ പോലിസ് വിദ്യാർഥിയുടെ ബൈക്കിൽ ആണ് പോയത്. തിരികെ വരുന്നതിനിടെ റോഡിലെ ഇറക്കത്തിൽ ബൈക്കിന്റെ ബ്രേക്ക്‌ നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

error: Content is protected !!