KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആനക്കല്ല് ഉപതിരഞ്ഞെടുപ്പ് എൽ ഡി എഫ് സർക്കാരിനെതിരെയുള്ള വിധിയെഴുത്ത്. ആന്റോ ആന്റണി.

ആനക്കല്ല് . ഡിസംബർ 12 ന് നടക്കുന്ന ആനക്കല്ല് ബ്ലോക്ക് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് ധൂർത്തിലും അഴിമതിയിലും മുങ്ങിക്കുളിച്ചു നിൽക്കുന്ന സംസ്ഥാന സർക്കാരിനെതിരെയുള്ള വിധിയെഴുത്ത് ആയിരിക്കുമെന്ന് ആന്റോ ആന്റണി എം പി അഭിപ്രായപ്പെട്ടു. എൽ ഡി എഫ് സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകൾക്ക് ഉദാഹരണമാണ് ഉമ്മൻ ചാണ്ടി  സർക്കാർ  കൊണ്ടുവന്ന റബ്ബർ വിലസ്ഥിരത പദ്ധതിയിൽ നിന്നും ആനുകൂല്യങ്ങൾ വിതരണം ചെയ്യാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആനക്കല്ല് ബ്ലോക്ക്‌ പഞ്ചായത്ത് ഡിവിഷനിൽ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർഥി ഡാനി ജോസ് കുന്നത്തിന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റോ ആന്റണി എം പി. ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി .

 കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ പി ജീരാജ് അധ്യക്ഷത വഹിച്ച കൺവൻഷനിൽ യു ഡി എഫ് നേതാക്കളായ അഡ്വ പി എ ഷെമീർ , പ്രൊഫ റോണി കെ ബേബി , വി എസ് അജ്മൽ ഖാൻ ,  ജോയ് മുണ്ടാംപള്ളി , സിബി നമ്പുടാകം , ബിജു പത്യാല , ടി എം ഹനീഫ, സുനിൽ തേനംമാക്കൽ , രാജു തേക്കുംതോട്ടം, രഞ്ജു തോമസ്, നിബു ഷൗക്കത്ത്, കെ എസ് നാസ്സർ കോട്ടവാതിൽക്കൽ, സൈനലാബ്ദീൻ, ഓ എം ഷാജി , ജോസ് ആന്റണി, ബ്ലെസ്സി ബിനോയി, ദിലീപ് ചന്ദ്രൻ, മാത്യു കുളങ്ങര, സിബു ദേവസ്യ, ബിനു കുന്നുംപുറം, സോണി കോഴിമല, കെ എസ് ഷിനാസ്, അസീബ് ഈട്ടിക്കൽ ,  മണി രാജു, റോബിറ്റ് മാത്യു, മാത്യു തോമസ് മടുക്കക്കുഴി, ഷാജി പെരുന്നെപ്പറമ്പിൽ, ബെന്നി കുന്നേൽ , ജോബി കുര്യാക്കോസ് , ബിന്നി അമ്പിയിൽ , രാജേഷ് രാഘവൻ , റോബിൻ വെങ്ങാലൂർ, അനി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു

error: Content is protected !!