KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നവകേരളസദസ്: പൊൻകുന്നത്ത് വിളംബരജാഥ സംഘടിപ്പിച്ചു

പൊൻകുന്നം : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തു നടക്കുന്ന നവകേരള സദസിനു മുന്നോടിയായി ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ വിളംബരജാഥ നടത്തി. 12 ന് വൈകിട്ട് നാലിനാണ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ നവകേരള സദസ്.

പൊൻകുന്നം കെ. എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച വിളംബരജാഥ നവകേരള സദസ് നടക്കുന്ന പൊൻകുന്നം സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സമാപിച്ചു.
ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ. ശ്രീകുമാർ, വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജി പാമ്പൂരി, ബി. രവീന്ദ്രൻ നായർ, പൊൻകുന്നം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സേതുനാഥ്, പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.കുടുംബശ്രീ ആശ തൊഴിലുറപ്പ് പ്രവർത്തകർ, ഹരിതകർമ്മസേനാംഗങ്ങൾ, അങ്കണവാടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു

error: Content is protected !!