പ്രത്യേക പ്രാർഥന നടത്തി
കാഞ്ഞിരപ്പള്ളി ∙ ഭാരത കത്തോലിക്കാ മെത്രാൻ സമിതി ആഹ്വാനം ചെയ്ത ഉപവാസത്തിനും പ്രാർഥനയ്ക്കുമായുള്ള ദേശീയ ദിനാചരണമായ വെള്ളിയാഴ്ച, കാഞ്ഞിരപ്പള്ളി രൂപതയിലെ പള്ളികളിലും സന്യാസ ഭവനങ്ങളിലും കുടുംബങ്ങളിലും മാതൃരാജ്യത്തിനായി പ്രത്യേകം പ്രാർത്ഥന നടത്തി .
രാഷ്ട്രത്തിന്റെ സമാധാനത്തിനും സുസ്ഥിതിക്കും സഹവർത്തിത്വത്തിനുമായി പ്രാർഥിക്കുന്ന ക്രൈസ്തവ പാരമ്പര്യത്തോട് ചേർന്ന് മാതൃരാജ്യത്തിനായി പ്രാർഥിക്കണം. ഭരണഘടനാ മൂല്യങ്ങളോടു വിശ്വസ്തത പുലർത്തി എല്ലാ വിഭാഗീയ ചിന്തകളെയും ചെറുത്തു തോൽപിക്കുന്നതിന് എല്ലാ പൗരൻമാർക്കും ഉത്തരവാദിത്വമുണ്ടെന്നും രൂപത അറിയിച്ചു.