KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മരത്തിൽ നിന്നും വീണു യുവാവ് മരിച്ചു.

കാഞ്ഞിരപ്പള്ളി: മരം മുറിച്ചു മാറ്റുന്നതിനിടയിൽ മരത്തിൽ നിന്നും വീണു യുവാവ് മരിച്ചു. വിഴിക്കിത്തോട് മ്ലാത്തടത്തിൽ എം. യു. മണിക്കുട്ടൻ (42) ആണ് ജോലിക്കിടയിൽ മരത്തിൽ നിന്ന് വീണ് മരിച്ചത്. വെള്ളിയാഴ്ച സ്വകാര്യ കൃഷിയിടത്തെ പ്ലാവ് മുറിച്ചു മാറ്റുന്നതിനിടയിൽ ശിഖരം തട്ടി താഴെ വീണ മണിക്കുട്ടനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ദ ചികിത്സക്ക് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചു.

പിതാവ്: പരേതനായ ഉണ്ണിപ്പിള്ള. മാതാവ്: രാജമ്മ ഭാര്യ: മഞ്ജു. മക്കൾ: ദേവിക (10) വേദിക (5).
സംസ്കാരം പിന്നീട് വീട്ടുവളപ്പിൽ.

error: Content is protected !!