KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാർ മറിഞ്ഞ് നാലുപേർക്ക് പരിക്ക്

ചെറുവള്ളി: പൊൻകുന്നം -പുനലൂർ ഹൈവേയിൽ പഴയിടം വയലിൽപ്പടിയിൽ കാർ മറിഞ്ഞ് നാലുപേർക്ക് പരിക്ക്. കൊല്ലം പട്ടാഴി കൊപ്പാറ പുത്തൻവീട്ടിൽ ജിഷ്ണു (27), ഗവ്യ (23), രാധാമണി(53), ശോഭന(58) എന്നിവർക്കാണ് പരിക്ക്. ഇവരെ ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ മഴസമയത്തായിരുന്നു അപകടം. കൊല്ലത്തേക്ക് പോകുകയായിരുന്ന കാർ റോഡിൽ തെന്നി വഴിയരികിലെ തേക്കുമരത്തിൽ ഇടിച്ച് കീഴ്‌മേൽ മറിയുകയായിരുന്നു.

error: Content is protected !!