KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വോളിബോൾ പരിശീലന ക്യാംപ് കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി ∙ കേരളത്തിന് നിരവധി വോളി ബോൾ താരങ്ങളെ സമ്മാനിച്ച കാഞ്ഞിരപ്പള്ളിയിൽ നിന്നും പുതിയ താരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തിൽ മൈക്ക വോളി ക്ലബ് നടത്തുന്ന പരിശീലന ക്യാംപ് പുരോഗമിക്കുന്നു. രണ്ട് പെൺകുട്ടികൾ അടക്കം 52 കായിക താരങ്ങളാണ് പരിശീലനം നേടുന്നത്.

മുൻ ഇന്ത്യൻ താരവും റിട്ട.എസ്പിയുമായ അബ്ദുൽ റസാഖ് പൈനാപ്പള്ളിയിൽ, കേരള സ്പോർട്സ് കൗൺസിൽ പരിശീലകൻ നവാസ് വഹാബ്, ഇൻഫാൻ റിയാസ്, അൻസാരി എന്നിവരാണ് പരിശീലനം നൽകുന്നത്. കായികക്ഷമത പരിശീലനം മുതൽ പ്രതിരോധം വരെ നീളുന്ന കഠിന പരിശീലനമാണ് നൽകുക. ഇതോടൊപ്പം വോളിബോൾ അക്കാദമി ആരംഭിക്കാനും മൈക്ക വോളി ക്ലബ് ലക്ഷ്യമിടുന്നു. ഓൾ കേരള വോളിബോൾ ചാംപ്യൻഷിപ്പും നടത്തും.

error: Content is protected !!