KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാലിയേറ്റീവ് ഹോം കെയർ പദ്ധതിക്ക് തുടക്കം

കാഞ്ഞിരപ്പള്ളി ∙ സ്വരുമ പാലിയേറ്റീവ് കെയറും വെള്ളാവൂർ പഞ്ചായത്തും ചേർന്ന് നടത്തുന്ന പാലിയേറ്റീവ് ഹോം കെയർ പദ്ധതിക്ക് തുടക്കമായി. കടയനിക്കാട് വിമല പുവർ ഹോമിൽ നിന്നു സേവന പ്രവർത്തനങ്ങൾ ആരംഭിച്ചു.

പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ ടി.കെ.ഷിനിമോൾ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ റോസമ്മ കോയിപ്പുറം, പഞ്ചായത്തംഗം ബിനോദ് ജി.പിള്ള, കുടുംബാരോഗ്യ കേന്ദ്രം ചീഫ് മെഡിക്കൽ ഓഫിസർ ഡോ.അരുൺകൃഷ്ണ, പഞ്ചായത്ത് പാലിയേറ്റീവ് നഴ്സ് അമ്പിളി, സ്വരുമ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് റിയാസ്, സെക്രട്ടറി ജോൺ മാത്യു മുണ്ടാംപിള്ളി, മനോജ്, ഷഹൻ, മാർട്ടിൻ, ബിജിമോൾ, ഫിനോമോൾ എന്നിവർ പ്രസംഗിച്ചു. വെള്ളാവൂർ, മണിമല പഞ്ചായത്തുകളിലും പരിസര പ്രദേശങ്ങളിലും ആദ്യഘട്ടത്തിൽ സേവനങ്ങൾ നൽകും. തുടർന്ന് സ്വരുമയുടെ മറ്റു എല്ലാ പാലിയേറ്റീവ് കെയർ സേവനങ്ങളും ഈ പ്രദേശങ്ങളിൽ ലഭ്യമാക്കുമെന്ന് പ്രസിഡന്റ് മുഹമ്മദ് റിയാസും പഞ്ചായത്തിന്റെ എല്ലാ സഹായ സഹകരണങ്ങളും ഇതിലേക്ക് ഉണ്ടാവുമെന്ന് ഡോ.അരുൺ കൃഷ്ണയും പഞ്ചായത്തംഗം ബിനോദും പറഞ്ഞു.

error: Content is protected !!