KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മഴക്കാല പൂർവ ശുചീകരണം

മുണ്ടക്കയം ∙ പഞ്ചായത്ത് രണ്ടാം വാർഡിൽ മഴക്കാല പൂർവ ശുചീകരണം നടത്തി. കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ സേന എന്നിവയുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്. ബസ് സ്റ്റാൻഡ്, ടി.ബി റോഡ്, പൊലീസ് സ്റ്റേഷൻ, കലാദേവി ഭാഗം, കൂട്ടിക്കൽ റോഡ്, പാറേൽ അമ്പലം, പൗരസമിതി ഭാഗങ്ങളിലാണ് കാടുകൾ തെളിച്ചും, ഓടകൾ ശുചീകരിക്കുകയും പാതയോരങ്ങളിൽ പൂ ചെടികൾ നടുകയും ചെയ്തു. പഞ്ചായത്തംഗം സി.വി.അനിൽ കുമാർ, എ.ഡി.എസ് ഭാരവാഹികളായ സരസമ്മ ശേഖരൻ, താരാ മോബി, റാണി റോബർട്ട്, ഷമീന റഫീഖ്, ബിൻസി അനീഷ്, ആശാ കൊച്ചുമോൻ, അംബിക തമ്പി, അമ്പിളി ഷൈൻ, ശാലിനി, നിഷ, സിന്ധു, അജിത എന്നിവർ നേതൃത്വം നൽകി.

പെരുവന്താനം ∙ പഞ്ചായത്തിന്റെ മഴക്കാല പൂർവ ശുചീകരണം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദീൻ, വൈസ് പ്രസിഡന്റ് ഇ.ആർ.ബൈജു, ജാൻസി, മേരിക്കുട്ടി, ഹെൽത്ത് ഇൻസ്പെക്ടർ ബിജോയി പി.ജോൺ, അസിസ്റ്റന്റ് സെക്രട്ടറി സുനിത സഫീർ, ബേബി സെബാസ്, എന്നിവർ പ്രസംഗിച്ചു.

error: Content is protected !!