KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാലങ്ങളുടെ നിർമാണം നിലച്ചതിൽ കോൺഗ്രസ് പ്രതിഷേധം

കൂട്ടിക്കൽ ∙ യുദ്ധകാല അടിസ്ഥാനത്തിൽ തീർക്കേണ്ട പാലം നിർമാണങ്ങൾ നിലച്ച സംഭവത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

വല്യേന്ത, ഏന്തയാർ – മുക്കുളം, കുപ്പായക്കുഴി എന്നീ മൂന്ന് പാലങ്ങളുടെ നിർമാണമാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

വല്യേന്ത പാലം നിർമാണം നടക്കാത്തതിനാൽ ഇളംകാട് ടോപ്പ്, വല്യേന്ത നിവാസികൾ ദുരിതത്തിലാണ്. അതോടൊപ്പം മഴപെയ്തതോടെ ഏന്തയാർ മുക്കുളം പാലത്തിന്റെ നിർമാണം നിലച്ചതോടെ ജനങ്ങൾ വലിയ പ്രതിസന്ധിയിലാണ് എന്നും നടപടികൾ വേഗത്തിൽ ഉണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ നടത്താനും കോൺഗ്രസ് തീരുമാനിച്ചു.

മണ്ഡലം പ്രസിഡന്റ് ജിജോ കാരയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. നൗഷാദ് ഇല്ലിക്കൽ ഉദ്ഘാടനം ചെയ്തു.
അബ്ദു ആലസംപാട്ടിൽ, കെ.ആർ.രാജി, വി.എം.ജോസഫ്, അൻസാരി മഠത്തിൽ, സി.സി.ജോയി, ജോസ് ഇടമന, റെജി വാര്യാമറ്റം, കെ.എൻ.വിനോദ്, അനു ഷിജു, നൗഷാദ് ഓലിക്കപ്പാറ, നെബിൻ കെ.തോമസ്, സാദിഖ്, ഇമ്മാനുവൽ കൊച്ചുപുര, രാജീവ് കെ.വെട്ടം, എ.ആർ.ശശികുമാർ, ജോസ് കടുപ്പിൽ, രവി കോളാശേരി, കെ.എം.ഷാജഹാൻ, ജോസ് ഇരുമ്പുഴി, കെ.കെ.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!