KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ റാങ്ക് മഴ

കാഞ്ഞിരപ്പള്ളി : മഹാത്മ ഗാന്ധി സർവ്വകലാശാല ബിരുദ ഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ മിക്ക കോഴ്സുകളിലെയും ആദ്യ സ്ഥാനങ്ങളും എല്ലാ കോഴ്സുകളിലും ഉന്നത വിജയശതമാനവുമായി സെന്റ് ഡൊമിനിക്സ് കോളജ് മുന്നിലെത്തി. ബി എസ് സി ഫിസിക്സിൽ ഒന്നും മൂന്നും സ്ഥാനങ്ങൾ യഥാക്രമം അദ്വൈത പ്രേം, നേഹ അൽഫോൻസ ട്രെൻറിൻ എന്നിവർ സ്വന്തമാക്കി. ബി ഏ ഇക്കണോമിക്സിൽ കോളജിലെ അനു റോമി, പാർവ്വതി ബോബി എന്നിവർ യഥാക്രമം ഒന്ന്, മൂന്ന് റാങ്കുകൾ നേടി.

ബി എസ് സി മാത്തമാറ്റിക്സ് ൽ മൂന്നാം സ്ഥാനം ആതിര കൃഷ്ണൻ കരസ്ഥമാക്കി. ബി ഏ ഇംഗ്ലീഷ് മോഡൽ 2 ൽ
ഏഞ്ജൽ മേരി ബിജു, അമിയ സി എസ്, സെബിൻ ലൂയിസ്, റിയോണ സെബാസ്റ്റ്യൻ, ഷിൻറ്റുമോൾ ഷിബു എന്നിവർ യഥാക്രമം രണ്ട്, മൂന്ന്, നാല്, എഴ്, ഒൻപത് എന്നീ സ്ഥാനങ്ങൾ നേടി.

ബി എസ് സി ബോട്ടണിയിൽ കിരൺ ഷാജി, മിറ്റു മാത്യു, അനന്തകൃഷ്ണൻ ജി എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയപ്പോൾ
ബി എഫ് എം ന്റെ ആദ്യ സ്ഥാനങ്ങളിൽ ഹരിപ്രിയ കെ എസ്, ആൻസ് ജോസ് എന്നിവരാണ്.

വിജയികളെ മാനേജർ റവ.ഫാ. വർഗീസ് പരിന്തിരിക്കൽ, പ്രിൻസിപ്പൽ ഡോ സീമോൻ തോമസ്, പി റ്റി എ എന്നിവർ അനുമോദിച്ചു.

error: Content is protected !!