KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കൈവശഭൂമിക്കു പട്ടയം നടപടി വേഗത്തിലാക്കണം: മല അരയ മഹാസഭ

മുരിക്കുംവയൽ : പട്ടിക വിഭാഗക്കാരുടെയും കർഷകരുടെയും കൈവശഭൂമിക്കു പട്ടയ വിതരണം വേഗത്തിലാക്കണമെന്ന് മല അരയ മഹാസഭ സംസ്ഥാന നേതൃസമ്മേളനം ആവശ്യപ്പെട്ടു. ശ്രി ശബരിശ കോളജ് ഓഡിറ്റോറിയത്തിൽ ചേർന്ന 19 മത് വാർഷിക സമ്മേളനത്തിനു മുന്നോടിയായുള്ള നേതൃയോഗം സഭാ സംസ്ഥാന സെക്രട്ടറി സനൽകുമാർ കാവനാൽ ഉദ്ഘാടനം ചെയ്തു..

കൈവശഭൂമിക്കു പട്ടയം ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ് കർഷക സമൂഹത്തിന് ഉണ്ടായിരിക്കുന്നത് പട്ടയ വിതരണ ഉത്തരവ് വന്ന് നാലു വർഷം കഴിഞ്ഞിട്ടും കർഷകർക്ക് പട്ടയം ലഭിക്കാത്തത് ഉ ഗുരുതര അനാസ്ഥയാണ്. കാർഷിക മേഖലയുടെ തകർച്ച ആരോഗ്യ രംഗത്തെ തകർച്ചക്കു വഴിവെക്കുമെന്നും വന്യമൃഗ ശല്യത്തെ പ്രതിരോധിക്കാൻ വിദേശ രാജ്യങ്ങളുടെ മാതൃകകൾ സ്വീകരിക്കണമെന്നും നേതൃയോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ സഭട്രഷറർ എം.ബി. രാജൻ അധ്യക്ഷത വഹിച്ചു കെ.എൻ പത്മനാഭൻ, ദേവികാ രാജ് എന്നിവർ പ്രസംഗിച്ചു. നാളെ സഭയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം നടക്കും

error: Content is protected !!