KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് കാർ മറിഞ്ഞു ; മൂന്നുപേർക്ക് പരിക്ക്

എരുമേലി : മുക്കൂട്ടുതറ റോഡിൽ ചെമ്പകപ്പാറയിൽ കാർ മറിഞ്ഞ് അപകടം. കാറിൽ സഞ്ചരിച്ച മൂന്ന് പേർക്ക് പരിക്ക്. തലയിൽ ഗുരുതര പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ദിവസം രാത്രിയിലാണ് അപകടം നടന്നത് .

സ്വകാര്യ ബസ് കണ്ടക്ടറായ ചാത്തൻതറ കാഞ്ഞിരക്കാട്ട് ഷിജോയ്ക്ക് ആണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ച് തലയിൽ അടിയന്തിര ശസ്ത്രക്രിയ നടത്തി. ഷിജോ കാറിന്റെ പിൻസീറ്റിലാണ് യാത്ര ചെയ്തത്. കാറിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പേർക്കും പരിക്കുണ്ട്. വളവിൽഎതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ കാർ നിയന്ത്രണം തെറ്റി തിട്ടയിലിടിച്ച് തലകീഴായി മറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. എരുമേലി വഴി സർവീസ് നടത്തുന്ന ആൽഫിയ ബസിന്റെ കണ്ടക്ടറാണ് ഷിജോ.

error: Content is protected !!